ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്‍; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്ബിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച്‌ മന്ത്രി സ്ഥാനം നേടി,ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശൻ.


ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. `ഫ്യൂഡല്‍ മാടമ്ബിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്ബര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്'- വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോർ‍ഡിന്റെ അമ്ബലങ്ങളിലെല്ലാം മോഷണം നടക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. സംവിധാനങ്ങള്‍ ഇങ്ങനെ തുടർന്നാല്‍ ചക്കരക്കുടത്തില്‍ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. `ക്ഷേത്ര വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമല്ല. ദേവസ്വം ബോർഡ് അമ്ബലങ്ങളില്‍ എല്ലാം മോഷണം നടക്കുന്നു. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. സംവിധാനം മുഴുവൻ മാറണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനാണെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് മാറി. സംസ്ഥാനത്ത് ഒറ്റ ദേവസ്വം ബോർഡ് മതി'- വെള്ളാപ്പള്ളി പറഞ്ഞു.

Previous Post Next Post