കാസർകോട് കുമ്പളയിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകനും യുവതിയുടെ സുഹൃത്തുമായ തിരുവല്ല സ്വദേശി അനിൽകുമാർ അറസ്റ്റിൽ.

കാസർകോട് കുമ്പളയിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകനും യുവതിയുടെ സുഹൃത്തുമായ തിരുവല്ല സ്വദേശി അനിൽകുമാർ അറസ്റ്റിൽ. 

ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനിൽ കുമാർ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസ് മുറിയിൽ യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രഞ്ജിതയും അറസ്റ്റിലായ അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റ്റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവർ ഇരുവരും തമ്മിലുള്ള മൊബൈൽ ചാറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Previous Post Next Post