നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.
ബാങ്കോക്കില്‍നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുള്‍ ജലീല്‍ ജസ്മാലാണ് പിടിയിലായത്.
ബാഗേജിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാങ്കോക്കില്‍നിന്ന് സിംഗപ്പൂരിലേക്ക് എത്തിച്ചതിനുശേഷമാണ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്തിയത്. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് ലഹരിക്കടത്തിന് കൂലി. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതല്‍ അന്വേഷണം നടക്കുന്നു.