മോഷണക്കുറ്റം ആരോപിച്ച്‌ അയല്‍വാസിയുടെ മര്‍ദനം; കുഴഞ്ഞുവീണ 49കാരൻ മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് അയല്‍വാസിയുടെ മർദനമേറ്റയാള്‍ മരിച്ചു. കാരക്കോണം സ്വദേശി സജി (49) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച്‌ സജിയെ അയല്‍വാസിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

അയല്‍വാസിയുടെ കുഞ്ഞിന്‍റെ കൈ ചെയ്ൻ കാണാതായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സജിയെ ചോദ്യം ചെയ്ത കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദനമേറ്റ് കുഴഞ്ഞു വീണ സജിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.


Previous Post Next Post