മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന 'വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്' വോക്കത്തൺ 16നു കോട്ടയത്ത്

 മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന 'വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്' വോക്കത്തൺ 16നു കോട്ടയത്ത്

രാവിലെ 6.30നു കലക്ടറേറ്റിനു മുന്നിൽ നിന്ന രംഭിച്ചു ഗാന്ധി സ്ക്വയറിലെത്തുന്ന വിധമാണ് വോക്കത്തൻ ക്രമീകരിച്ചിരിക്കുന്നത്. തുടർന്നു ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടക്കും.

ലഹരിവിരുദ്ധ വോക്കത്തണിൽ വിദ്യാർഥികളും യുവാക്കളും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും പങ്കെടുക്കുമെന്നു ഫ്രാൻസിസ് ജോർ ജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ജനറൽ കൺവീനർ നാട്ടകം സുരേഷ്, ഫിലിപ് ജോസഫ് എന്നിവർ പറഞ്ഞു

Previous Post Next Post