കോഴിക്കോട് : പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി കെഎസ്‌യു നേതാവ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജാണ് ഭീഷണി മുഴക്കിയത്. സമരങ്ങൾ തടഞ്ഞാൽ തല അടിച്ചു പൊളിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി.
കെഎസ്‌യുവിന്റെ സമരം നടക്കുന്നയിടത്തേക്ക് കടന്നുവന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിക്കുമെന്നാണ് പൊതുവേദിയിൽ വച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.
ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ നിരാഹാര സമരത്തിനിടെയായിരുന്നു പ്രസംഗം. മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം വേദിയിലുണ്ടായിരുന്നു. മുമ്പും ഉദ്യോഗസ്ഥർക്കെതിരെ സൂരജ് ഭീഷണി മുഴക്കിയിരുന്നു.
