ബഹുഭാര്യത്വം എതിർക്കും, പക്ഷേ ഇൻ ചാർജ് ഭാര്യമാരുണ്ടാകും; രാഷ്ട്രീയക്കാർക്കെതിരെ അധിക്ഷേപവുമായി സമസ്ത നേതാവ്

 

കോഴിക്കോട്: ബഹുഭാര്യത്വ വിഷയത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് എതിരെ അധിക്ഷേപ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി. ബഹുഭാര്യത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യന്മാരായി നടക്കുന്നവർക്ക് വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും എന്നാണ് ബഹാഉദ്ദീൻ നദ്വിയുടെ പരാമർശം. കോഴിക്കോട് മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് നദ്വിയുടെ പരാമർശം.


വൈഫ് ഇൻ ചാർജ് എന്ന വാക്ക് ഉപയോഗിച്ചാണ് ബഹുഭാര്യത്വത്തെ കുറിച്ചുള്ള പരാമർശത്തിനിടെ സമസ്ത നേതാവിന്റെ അധിക്ഷേപം. നമ്മുടെ മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും എല്ലാം ഒരു ഭാര്യയാണ് ഉണ്ടാവുക. ഇൻ ചാർജ് ഭാര്യമാർ വേറെയുണ്ടാകും. അങ്ങനെ പേരു പറയില്ലെന്നുമാത്രം. അല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ എത്രയാളുകളുണ്ടാവും എന്നും അദ്ദേഹം ചോദിക്കുന്നു.



സ്ത്രീയുടെ വിവാഹ പ്രായത്തെ പരാമർശിക്കാൻ മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മാതാവിനെ ആയിരുന്നു നദ്വി പരാമർശിച്ചത്. 'കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴായിരുന്നു ഇഎംഎസിന്റെ അമ്മയുടെ വിവാഹം. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ് എന്നും ഡോ. ബഹാഉദ്ദീൻ നദ്വി പറയുന്നു.

Previous Post Next Post