കോയിപ്രത്ത് ദമ്ബതികള്‍ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കേസിലെ പ്രധാന പ്രതിയായ ജയേഷ് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2016ല്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസില്‍ അറസ്റ്റിലായ ജയേഷ് മാസങ്ങളോളും ജയിലിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് ആലപ്പുഴ, കോന്നി സ്വദേശികളായ യുവാക്കളെ കൊടുംപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ജയേഷും ഭാര്യ രശ്മിയും അറസ്റ്റിലാകുന്നത്.
ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേർ കൂടി രശ്മിയുടെയും ഭർത്താവ് ജയേഷിന്റെയും ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പത്തൊൻപതുകാരനായ ആലപ്പുഴ സ്വദേശിക്കൊപ്പം വിവസ്ത്രയായി നില്‍ക്കുന്ന രശ്മിയുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്തൊൻപതുകാരനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തിട്ടുള്ളത്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പൊലീസ് നിഗമനം.
കോയിപ്രം കുറവൻകുഴി മലയില്‍ വീട്ടില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ രണ്ടു യുവാക്കളെ ക്രൂരമായ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇതിനു പിന്നാലെ പുറത്തുവന്നത് സൈക്കോ ദമ്ബതികളുടെ കൊടുംക്രൂരതകളുടെ കഥകളാണ്. കേരളത്തില്‍ സമാനതകളില്ലാത്ത കേസാണ് ജയേഷും രശ്മിയും പ്രതികളായ കേസ്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലർ ഉള്‍പ്പടെ അടിച്ചുകയറ്റിയാണ് രശ്മി തങ്ങളെ പീഡിപ്പിച്ചതെന്നാണ് ഇരകളായ യുവാക്കളുടെ മൊഴി. യുവതിയാണ് കൂടുതല്‍ ക്രൂരത കാട്ടിയതെന്നും യുവാക്കള്‍ പറയുന്നു.