രാജസ്ഥാനിൽ വാഹനാപകടം: പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു

 

കാസർകോട് : രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ് പി ജി ) ഷിൻസ് മോൻ തലച്ചിറ മരിച്ചു. 45 വയസ്സായിരുന്നു.


കാസർകോട് ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിൻസ് മോൻ. 23 വർഷമായി എസ്പിജിയിൽ സേവനമനുഷ്ഠിക്കുകയാണ്.


ജെസ്മി (നേഴ്സ് ഉദയഗിരി കണ്ണൂർ ജില്ല)യാണ് ഭാര്യ. ഫിയോണ,ഫെബിൻ എന്നിവരാണ് മക്കൾ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

Previous Post Next Post