സംസ്ഥാനത്തെ ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇന്ത്യയികെ ഏറ്റവും മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപ്ത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി. ഹൃദ്രോ​ഗ ചികിത്സയിൽ കേരളം കൈവരിക്കുന്ന സുപ്രധാന മാറ്റങ്ങളിൽ ഒന്നാണിത്. ​ഗുരുവായൂർ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് ഈ നൂതന ശസ്ത്രക്രിയയിലൂടെ അതിവേ​ഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയെ ഡിസ്ചാർജ് ചെയ്യാനുമായി.


അതീവ​ഗുരുതരമായ ട്രിപ്പിൾ-വെസ്സൽ ഡിസീസ് എന്ന രോ​ഗമാണ് നിഷ്യ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യമാണിത്. നിഷയുടെ രോ​ഗം വളരെ സങ്കീർണ്ണമായതിനാൽ സാധാരണ ആൻജിയോപ്ലാസ്റ്റി കൊണ്ട് രോ​ഗം ഭേദമാക്കാൻ കഴിയില്ലായിരുന്നു . ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. 


"ഏറ്റവും നൂതനമായ ആരോ​ഗ്യ സേവനങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റർ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന്” ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചീഫ്  ഓപ്പറേറ്റിം​ഗ് ഓഫീസർ രമേശ് കുമാർ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് അസിസ്റ്റഡ് കാർഡിയാക് ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് അഭിമാനകരമായ ഒര  നാഴികക്കല്ലും ഹൃദയ പരിചരണത്തിലെ ഒരു വലയിമുന്നേറ്റവുമാണ്. 


Previous Post Next Post