രഹസ്യവിവരം ലഭിച്ചു; മയക്കുമരുന്ന് പ്രതികളെ പിടികൂടാൻ പോകുന്നതിനിടെ ടിപ്പർ ഇടിച്ചു; പൊലീസുകാരൻ മരിച്ചു

കാസർകോട്: കാസർകോട് ചെങ്കളയിൽ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. ചെറുവത്തൂർ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടർന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.


ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷിനും അപകടത്തിൽ പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാർ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.

Previous Post Next Post