മകന്റെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് പ്രതി ബോർഡ് മെമ്പറായുള്ള RVK finance pvt Ltd എന്ന സ്ഥാപനത്തിൽ നിന്നും ലോൺ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശിനിയുടെ പക്കൽ നിന്നും
ഒരു ലക്ഷത്തി അറുപതിനായിരം (160000/-)രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ തലവടി സ്വദേശിയും പുതുപ്പള്ളി ഭാഗത്ത് വാടകയ് താമസിച്ചു വരുന്നതുമായ ജി പ്രകാശൻ എന്നയാൾ ആണ് (23-09-2025) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.