ബലാത്സംഗക്കേസില്‍ പ്രതിയായ ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടൻ ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ 9.30ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് എത്തിയത്.
കേസിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടാൻ പറ്റില്ലെന്നും ചോദ്യം ചെയ്യലിന് ആദ്യം ഹാജരായിട്ട് വരാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിരിച്ചുവരുമ്ബോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസും വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ വേടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.