കൊച്ചി: ഓണക്കാലത്തെ മദ്യ വിൽപനയിൽ ഇത്തവണയും റെക്കോർഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.
ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വിൽപ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വർഷം 126.01 കോടി രൂപയായിരുന്നു ഇത്. മുൻവർഷത്തേക്കാൾ 9.23 ശതമാനം വർധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തിൽ ബെവ്കോ ഔട്ട്‌ലറ്റുകൾ തുറന്നിരുന്നില്ല. അവിട്ടം ദിനത്തിൽ 94.36 കോടി രൂപയുടെ മദ്യവും വിൽപന നടത്തി. 2024 ൽ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വിൽപന.
ബെവ്‌കോയുടെ ആറ് ഷോപ്പുകളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപ്പന ലഭിച്ചതായും സൂപ്പർ പ്രീമിയം ഷോപ്പിൽ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്‌കോ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിൽപ്പനയേക്കാൾ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടർ പറയുന്നു.
ഓണക്കാലത്തെ മദ്യ വിൽപനയിലെ ഉയർച്ച ബെവ്‌കോയുടെ വാർഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ൽ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ചെലവായത്. 2024-25ൽ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയർന്നു. അതായത് 3.5 ശതമാനം വാർഷിക വളർച്ചയാണ് ബെവ്‌കോ നേടിയത്.