ഓണം അവധി: കേരളത്തിലേക്ക് 90 അധിക സർവീസുകർ പ്രഖ്യാപിച്ച് കർണാടക ആർടിസി

കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. സ്ഥിരം സർവീസുകൾക്ക് പുറമെ 90 അധിക സർവീസുകളാണ് കേരളത്തിലേക്ക് നടത്തുക. ഇന്നു മുതൽ ഉത്രാടദിനമായ സെപ്റ്റംബർ 4 വരെയാണ് സർവീസുകൾ. തിരുവോണദിവസം മുതൽ മടക്കയാത്രയ്ക്കും സ്‌പെഷൽ സർവീസുകൾ ഉണ്ടാകും.


മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷൽ സർവീസുകൾ. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.


ബസ് സ്റ്റേഷൻ കൗണ്ടറുകളിലൂടെയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നാലോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉൾപ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകൾ ഒന്നിച്ചെടുക്കുന്നവർക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്ക് പ്രത്യേക സർവീസുകളിലും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

Previous Post Next Post