ഇപ്പോഴിതാ അത് സ്ഥിരീകരിച്ചിരിക്കുകയാണ് കമല്‍ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്നാണ് കമല്‍ ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവരുവരും ഒന്നിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമല്‍ഹാസന്റെ നിർമാണ കമ്ബനിയായ രാജ് കമല്‍ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്ന തരത്തിലുള്ള വാർത്തകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് കമല്‍ തന്നെ ഒരു പരസ്യപ്രതികരണം നടത്തുന്നത്.
പുറത്തുവരുന്ന റിപ്പോർട്ട് ശരിയാണെങ്കില്‍ 46 വർഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. ഒരു ഗ്യാങ്സ്റ്റാർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. 1975ല്‍ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ രാഗങ്ങള്‍' എന്ന ചിത്രത്തില്‍ കമലിന്റെ വില്ലനായാണ് രജനി ആദ്യം പ്രത്യക്ഷപ്പെട്ടത്. 1979ലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് ബിഗ് സ്ക്രീനില്‍ എത്തിയത്. 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലായിരുന്നു അത്.