ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

കണ്ണൂർ: 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ ട്രെയിൻ ഇന്നലെയാണ് എത്തിയത്.


ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ ട്രെയിൻ ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.


16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവിൽ 1016 സീറ്റുള്ള ട്രെയിനിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.


16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതൽ 20 കോച്ചായി ഉയർത്തിയിരുന്നു.

Previous Post Next Post