ആ 20 രൂപ തന്നാല്‍ പോവാമായിരുന്നു'; നില്‍പ്പനടി, മാറ്റിയൊഴിക്കല്‍; വിറ്റപാടെ കുപ്പികള്‍ തിരിച്ചെത്തി.


സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പദ്ധതിയോട് മുഖംതിരിച്ച്‌ ജില്ലയിലെ മദ്യപാനികള്‍.

എന്നാൽ മദ്യം വാങ്ങി ഉടനെ വേറെ കുപ്പിയിൽ മാറ്റി ഒഴിച്ച് കുപ്പി തിരികെ ഏൽപ്പിച്ചവരും ഉണ്ട്.

വാങ്ങിയ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ തിരികെയേല്‍പ്പിക്കുമ്ബോള്‍ അധികമായി ഈടാക്കുന്ന ഇരുപത് രൂപ തിരിച്ചു കൊടുക്കുന്ന പദ്ധതി ജില്ലയിലെ 10 ഔട്ട്ലെറ്റുകളിലാണ് നടപ്പാക്കിയത്.

ഒന്നാം ദിവസം പദ്ധതി മദ്യവില്‍പനയെ ചെറിയതോതില്‍ ബാധിച്ചതായി ജീവനക്കാർ പറഞ്ഞു. ഇരുപത് രൂപ അധികം വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മദ്യപാനികളുടെ നിലപാട്. അൻപത് രൂപയ്ക്ക് ഹരിത കർമ്മ സേന പ്ലാസ്റ്റിക് കുപ്പികള്‍ എടുക്കുമ്ബോള്‍ ഒരു കുപ്പിക്ക് 20 രൂപ വാങ്ങിക്കുന്നതില്‍ സർക്കാരിനോട് പ്രതിഷേധവുമറിയിച്ചാണ് പലരും മദ്യം വാങ്ങി മടങ്ങിയത്.

Previous Post Next Post