സിപിഎം അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശബാങ്കുകളില്‍,റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിന്‍റെ കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്:ചെറിയാന്‍ ഫിലിപ്പ്

കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.വിവിധ സർക്കാർ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന കമ്ബനികളില്‍ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്.

അഴിമതിപ്പണം റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്ബനികളിലേക്ക് അയയ്ക്കുകയും അവർ നാട്ടിലുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.ലോക കേരളസഭയില്‍ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങള്‍ ഹവാല പണമിടപാടുകാരാണ്. ഇവരില്‍ ചിലർ അഴിമതി ഇടപാടുകളിലെ മദ്ധ്യസ്ഥരുമാണ്. രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ ചിലർ വിദേശത്തെ ധനാഢ്യരായ ചില മലയാളികളുടെ ബിസിനസ് പങ്കാളികളാണ്. ഇ.ഡി, ആദായ വകുപ്പ്, വിജിലൻസ് എന്നിവയെ ഇവർക്ക് ഭയപ്പെടേണ്ടതില്ല.

സംശുദ്ധവും ത്യാഗപൂർണ്ണവുമായ നിരവധി വർഷത്തെ ജനകീയ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ ഔന്നത്യത്തിലെത്തിയ പല നേതാക്കളെയും പതനത്തിലേക്ക് നയിച്ചതും നയിക്കുന്നതും അവരുടെ ഭാര്യയും മക്കളുമാണ്. ചുക്കിനും ചുണ്ണാമ്ബിനും വകയില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങള്‍ ആർഭാട ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Previous Post Next Post