ആദ്യം പലഹാരം കഴിക്കാം, എന്നിട്ടാവാം വന്ന കാര്യം! പക്ഷെ എല്ലാം സിസിടിവി കണ്ടു, വിളിച്ച്‌ അര മണിക്കൂറിലെത്തി മോഷ്ടാവിനെ പിടികൂടി പൊലീസ്; സംഭവം കോട്ടയം തിരുവാതുക്കലിൽ

തിരുവാതുക്കലിലെ ബേക്കറിയില്‍ രാത്രി രണ്ട് മണിക്ക് മോഷ്ടിക്കാൻ കയറിയ ആളെ അര മണിക്കൂ‌ർ കൊണ്ട് പിടികൂടി കേരള പൊലീസ്.

സി സി ടി വി വഴി ബേക്കറിയില്‍ മോഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബേക്കറിയില്‍ കയറിയ മോഷ്ടാവ് ആദ്യം പലഹാരങ്ങള്‍ കഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷമാണ് പണം വച്ചിരുന്ന കബോ‌ഡ് തുറന്ന് മോഷണം ആരംഭിക്കുന്നത്. വീടിനോട് ചേർന്നുള്ള ബേക്കറിയിലാണ് മോഷണ ശ്രമം ഉണ്ടായത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ബേക്കറിയുടമ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിലും ദൃശ്യങ്ങള്‍ കൊടുത്തിട്ടുണ്ട്.

കടയുടമയുടെ ഫേസ്ബുക്ക് പോസ്റ്റ്:


കടയുടമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'2025 August 17നു അതിരാവിലെ 2 മണിക്ക് കോട്ടയം തിരുവാതുക്കല്‍' ഉള്ള എന്റെ വീടിനോട് ചേർന്ന ഞങ്ങളുടെ ബേക്കറിയില്‍ മോഷ്ടിക്കാൻ കയറിയ കള്ളനെ, എന്റെ അച്ഛന്റെ ഒറ്റ ഫോണ്‍ കാളില്‍ തന്നെ, നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തുകയും, മോഷ്ടാവിനെ സാഹസികമായി പിടികൂടുകയും ചെയ്ത, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ Night Officer Manoj sir, Kottayam Control Station - Sunnymon Sir, Shyam Sir എന്നിവരുടെ കൃത്യ സമയത്തുള്ള ഇടപെടല്‍, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഉള്ള സംരക്ഷണം കേരള പോലീസ് ഉറപ്പാക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്.

കേരള പോലീസ്ന് ഒരു ബിഗ് സല്യൂട്ട് !!!!!

കേരള പോലീസ് emergency contact number - 112'- രോഹിത് രാജേന്ദ്രൻ

Previous Post Next Post