വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ


സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്.

ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുല്‍. ശനിയാഴ്ച കോഴിക്കോട് വടകരയിലും ഒരാള്‍ വെെദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. തോടന്നൂർ ആശാരികണ്ടി ഉഷ (53)യാണ് മരിച്ചത്. മുറ്റമടിക്കുന്നതിനിടെ വീട്ടുമുറ്റത്തേക്ക് വൈദ്യുതിലൈനിനൊപ്പം പൊട്ടിവീണ മരക്കൊമ്ബില്‍നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു മരണം.

Previous Post Next Post