സെമി ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾ; ക്രിക്കറ്റ് ലോകകപ്പ് പോരാട്ടങ്ങൾക്ക് തിരുവനന്തപുരവും സാക്ഷിയാകും

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.


സെപ്റ്റംബർ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും സെപ്റ്റംബർ 27ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സന്നാഹ മത്സരങ്ങൾ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബർ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബർ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരവും തിരുവനന്തപുരത്താണ്.


സെമിഫൈനൽ പോരാട്ടം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ തിരുവന്തപുരത്ത് നടക്കുന്നത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാകും.

Previous Post Next Post