നാലാമത് മലയാള ശബ്ദം എക്സലൻസ് പുരസ്കാരം: മികച്ച നടനുള്ള പുരസ്കാരം യുവ നടൻ സജിൻ ജോണിന്

മലയാള ശബ്ദം ന്യൂസ് ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ​ഗ്രൂപ്പായ വെരാന്ത ലോജിക്കുമായി സഹകരിച്ച് നടത്തുന്ന നാലാമത് എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ശബ്ദം മികച്ച നടൻ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് സജിൻ ജോണാണ്. 

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കൺമണി എന്ന സീരിയലിലെ അഭിനയമാണ് സജിനെ പുരസ്കാരത്തിനർഹനാക്കിയത്. 

സൂപ്പർ കൺമണിയിലെ വരുൺ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ സജിൻ, ചുരുങ്ങിയ കാലത്തിനകം അഭിനയ കലാരം​ഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച കലാകാരനാണ്. 


ഓ​ഗസ്റ്റ് 28 ന് രാവിലെ 9.30 ന് കോട്ടയത്ത് വെച്ച് നടക്കുന്ന പുരസ്കാര വിതരണചടങ്ങിൽ ബഹു. മന്ത്രി ശ്രീ വി എൻ വാസവൻ സജിൻ ജോണിന് പുരസ്കാരം വിതരണം ചെയ്യും. സജിനോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയച്ച 15 ഓളം വ്യക്തികളും പുരസ്കാരം സ്വീകരിക്കു.

Previous Post Next Post