കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം.
വാര്‍ധക്യസഹജമായ രോഗത്തെ തുര്‍ന്നാണ് അന്ത്യം. 50 വര്‍ഷത്തിലേറെ രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ചികിത്സ. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും. പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുമ്ബ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത് താണ മാണിക്കക്കാവിനടുത്ത് 'ലക്ഷ്മി' വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു.
18 ലക്ഷം രോഗികളെ പരിശോധിച്ചും മരുന്ന് നല്‍കിയുമാണ് വിരമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന് ഡോ. എ. ഗോപാലന് നമ്ബ്യാര്‍ നല്കിയ ഉപദേശം. പിന്നാലെയാണ് പരിശോധനാഫീസ് തുച്ഛമാക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് ഫീസ് പത്തുരൂപയായി ഉയര്‍ത്തിയിരുന്നു.