കണ്ണൂരില്‍ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം; ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, ഗുരുതര പരിക്ക്

കണ്ണൂരില്‍ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്.

മര്‍ദനത്തില്‍ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്‍യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. മൂന്നുപേര്‍ ചേര്‍ന്ന് അസൈനാറിനെ തല്ലിച്ചതയ്ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.
Previous Post Next Post