കോണ്‍ഗ്രസ് നേതാവിന് എതിരെ യുവനടി പേരുവെളിപ്പെടുത്താതെ നടത്തിയ ആരോപണങ്ങളള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത ശക്തമാകുന്നു.
ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാണ് എന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്ബോഴാണ് സംഘടനയുടെ വാട്‌സ്‌ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്. രാഹുല്‍ മാങ്കുട്ടത്തില്‍ പെണ്ണുപിടിയന്‍ ആണെന്ന നിലയില്‍ നിരന്തരം ആക്ഷേപം ഉയരുന്നു. ആരോപണം സംഘടന ചര്‍ച്ച ചെയ്യണം. തെറ്റുകാരന്‍ എങ്കില്‍ രാഹുല്‍ മാങ്കൂട്ടം മാറി നില്‍ക്കണം എന്നും യുവ വനിത നേതാവ് ആവശ്യപ്പെടുന്നു. വനിത നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞ് ആരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ എന്ന ചോദിക്കുമ്ബോള്‍ നോ കമന്റ്‌സ് എന്നാണ് യുവതിയുടെ മറുപടി. ഇത്തരത്തില്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ചര്‍ച്ചയില്‍ നിറയുന്ന ഒരു സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ച യുവതിക്ക് എതിരെ കേസ് നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണം. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയാണ് ചര്‍ച്ചകളിലുള്ളത്. അതിനെതിരെ നേതൃത്വം പ്രതികരിക്കണം. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ല സംഘടനയ്ക്കുള്ളത് എന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കേണ്ടതുണ്ട്. അതിനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്. ആരോപണങ്ങള്‍ക്ക് മറുപടി കൃത്യമായ മറുപടി നല്‍കണം. ആരോപണങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം എന്നും ശബ്ദ സന്ദേശം ആവശ്യപ്പെടുന്നു.
അതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് വിശദീകരണം. ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് നടപടി എടുത്തേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികള്‍ കെപിസിസിക്ക് കൈമാറി. പരാതികള്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചതായാണ് വിവരം.