കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോൾ റെയിൽപ്പാളത്തിൽ കല്ലുവച്ച അഞ്ച് വിദ്യാർഥികൾ പിടിയിൽ. പുതിയതെരു സ്വദേശികളായ വിദ്യാർഥികളാണ് പിടിയിലായത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുേന്പാൾ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കൽ ഇരട്ടക്കണ്ണൻ പാലത്തിന് സമീപമാണ് സംഭവം.
കണ്ണൂർ സ്റ്റേഷൻ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലിൽ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടർന്ന് റെയിൽവേ എസ്ഐ കെ. സുനിൽകുമാർ, ആർപിഎഫ് എഎസ്ഐ ഷിൽന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. പാളത്തിൽ വണ്ടി കയറി കല്ലുകൾ പൊടിഞ്ഞതായി കണ്ടെത്തി. കുറച്ചു കുട്ടികൾ പാളത്തിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞു. പിന്നീട് കുട്ടികളെ കണ്ടെത്തി. പാളത്തിൽ കല്ലുെവച്ചെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സ്കൂൾ അവധി ആയതിനാൽ റെയിൽപ്പാളത്തിനടുത്തുള്ള കുളത്തിൽ നീന്താൻ വന്നതായിരുന്നു കുട്ടികൾ. കല്ലുകൾ കൗതുകത്തിന് പാളത്തിൽ െവച്ചതണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുട്ടികളെ കണ്ണൂർ ആർപിഎഫ് സ്റ്റേഷനിൽ എത്തിച്ചു. രക്ഷിതാക്കളെ വിവരം അറിയിച്ചു.