ബലാത്സംഗക്കേസ്, റാപ്പര്‍ വേടന്റെ മുൻകൂര്‍‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പർ വേടൻ നല്‍കിയ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഹർജിയില്‍ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓരോ കേസിനേയും അതിന്‍റെ സാഹചര്യം അനുസരിച്ച്‌ വ്യത്യസ്ഥമായി മാത്രമേ കാണാൻ കഴിയൂ എന്ന് സിംഗിള്‍ ബെഞ്ച് പരാമർശിച്ചിരുന്നു.
Previous Post Next Post