മലയാള ശബ്ദം നാലാമത് എക്സലൻസ് പുരസ്ക്കാര വിതരണം നാളെ രാവിലെ 9.30 ന് കോട്ടയം റെഡ് ക്രോസ് ഹാളിൽ; മന്ത്രി വി എൻ വാസവൻ മുഖ്യാതിഥി

കോട്ടയം: കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ ചാനലായ മലയാള ശബ്ദം ന്യൂസ് ഇന്ത്യയിലെ നമ്പർ വൺ എഡ്യൂക്കേഷണൽ ഗ്രൂപ്പായ വരാന്ത ലോജിക്കുമായി ചേർന്ന് നടത്തുന്ന നാലാമത് എക്സലൻസ് പുരസ്ക്കാര വിതരണം നാളെ.

നാളെ രാവിലെ 9.30 ന്  കോട്ടയം നാഗമ്പടത്ത് റെഡ് ക്രോസ് ഹാളിൽ വച്ച് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സംസ്ഥാന സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച പതിനാറോളം പേർക്ക് നാലാമത് എക്സലൻസ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.  കോട്ടയം എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ലഹരി വിരുദ്ധ ക്വിസിൽ വിജയികളായവർക്ക് ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.

കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Previous Post Next Post