ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന്റെ തിരശ്ശീല ഉയർന്നു.
അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. ചെന്നൈയില്‍ മലയാളം ബിഗ് ബോസിനായി സ്വന്തമായി ഒരു വീട് തന്നെ നിർമിച്ചിരിക്കുകയാണ്. സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി മാറ്റങ്ങള്‍ അനവധിയാണ് ഇത്തവണ ബിഗ് ബോസ് വീടിനകത്ത്.
ബിഗ് ബോസ് ഷോയുടെ ഫോർമാറ്റില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ സീസണ്‍ എത്തുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മാറ്റങ്ങളും തന്ത്രപരമായ കളികളും അപ്രതീക്ഷിതമായ ടാസ്‌ക്കുകളുമെല്ലാം കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണില്‍ മത്സരാർത്ഥികള്‍ നേരിടുക. കൂടുതല്‍ കഠിനമായ ടാസ്‌കുകളും ബുദ്ധിപൂർവ്വമായ നീക്കങ്ങളും, ഉയർന്ന നിലവാരമുള്ള മത്സരവും ഈ സീസണില്‍ പ്രതീക്ഷിക്കാം.
കൂടാതെ ബിഗ് ബോസ് മലയാളത്തിന് സ്വന്തമായൊരു വീട് ഈ വർഷം മുതല്‍ ലഭിക്കുകയാണ് എന്നതാണ്. പുത്തൻ ആഢംബര വസതി തന്നെയാണ് ഇതിനായി ഉയർന്നിരിക്കുന്നത്. വിശാലമായ ലോണ്‍, ഡൈനിംഗ് ഹാള്‍, അത്യാധുനിക സൗകര്യങ്ങളുള്ള കിച്ചണ്‍, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്‌റൂമുകള്‍, നിഗൂഢത ഒളിപ്പിച്ച കണ്‍ഫക്ഷൻ റൂം എന്നിവയെല്ലാം ഈ വസതിയിലുണ്ടാവും.