'വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി'; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം.


വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ ചുമത്തി ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍.

വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിന് 1.5 ലക്ഷം യാത്രക്കാരിക്ക് നല്‍കാനാണ് ഉത്തരവ്.

ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതി പരിഗണിച്ച്‌ ഉത്തരവിട്ടത്.

എന്നാല്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അതില്‍ യാത്ര ചെയ്ത് ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും എയര്‍ലൈന്‍സ് പറഞ്ഞു. എതിര്‍കക്ഷി സേവനത്തിലെ പോരായ്മകള്‍ക്ക് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി. അവര്‍ അനുഭവിച്ച വേദന, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുക്കുമ്ബോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

Previous Post Next Post