ഓഗസ്റ്റ് 14 'വിഭജന ഭീതി ദിനം' ആയി ആചരിക്കണം; സർവകലാശാലകൾക്ക് ഗവർണറുടെ സർക്കുലർ

 

തിരുവനന്തപുരം: ഓഗസ്റ്റ് 14 'വിഭജന ഭീതി ദിനം' ആയി ആചരിക്കണമെന്ന് സർവകലാശാലകൾക്ക് ഗവർണറുടെ സർക്കുലർ. സർവകലാശാല വൈസ് ചാൻസലർമാർക്കാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർക്കുലർ നൽകിയിട്ടുള്ളത്. ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്.


ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും വിഭജനത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും സർക്കുലറിൽ നിർദേശിക്കുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പരിപാടികളുടെ സംഘാടനത്തിന് വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്.


എല്ലാ വൈസ് ചാൻസലർമാരും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നു സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ- പാക് വിഭജനത്തിന്റെ ഓർമയ്ക്കായി ഓഗസ്റ്റ് 14 'വിഭജനഭീതി' ദിനമായി ആചരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞവർഷം യുജിസിയും ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന് നിർദേശം നൽകിയിരുന്നു.

Previous Post Next Post