കോട്ടയം സിഎംഎസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി ഫോർച്യൂണർ ഓടിച്ച് യുവാവ് :ലഹരിയുടെ വീര്യത്തിൽ ഓടിച്ച വാഹന നിരവധി വാഹനങ്ങളിൽ ഇടിച്ചു : പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം : കോട്ടയം സിഎംഎസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി അമിതവേഗത്തിൽ വാഹനം ഓടിച്ച്, നിരവധി വാഹനങ്ങളിൽ ഇടിച്ച് യുവാവ് ഓടിച്ച ഫോർച്ചുണർ. സിഎംഎസ് കോളജ് വിദ്യാർത്ഥിയായ ജൂബിൻ ഓടിച്ച വാഹനമാണ് അമിതവേഗത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ വാഹനത്തെ , പിന്തുടർന്ന നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഫോർച്ചുണർ പൂർണമായും തകർന്നു. കോട്ടയം സിഎംഎസ് കോളേജ് മുതൽ ഇന്ന് വൈകിട്ട് 5.45 ഓടെയാണ് യുവാവ് അപകടകരമായി വാഹനം ഓടിച്ചത്. 

സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. ഈ വാഹനങ്ങളെയെല്ലാം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ചുങ്കത്തും ചാലുകുന്നിലും കുടയം പടിയിലും കുടമാളൂരിലും വാഹനങ്ങളെ പിടിച്ചെങ്കിലും ഇയാൾ വണ്ടി നിർത്തിയില്ല. ഇതോടെയാണ് നാട്ടുകാർ പിന്നാലെ കൂടിയത്. തുടർന്ന് പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഈ വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കിയപ്പോൾ പാതി ബോധാവസ്ഥയിൽ ആയിരുന്നു ഇയാൾ. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Previous Post Next Post