പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റില്‍ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായി ഇന്നും തിരച്ചില്‍ തുടരും.
മണ്ണടി കാത്തിരവിള പുത്തൻവീട്ടില്‍ അനസ്, ഷാമില ദമ്ബദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ് സ്കൂബാ ടീം മണിക്കൂറുകള്‍ തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല.
രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്ബോള്‍ ബാഗ് കരയില്‍ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗില്‍ നിന്ന് കണ്ടെത്തി. ആറ്റില്‍ ശക്തമായ ഒഴുക്കുണ്ട്. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ്. പുത്തൂർ പോലീസ് അന്വേഷണം തുടങ്ങി.