നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും.

നാളെയാണ് നിറപുത്തരി.

ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച്‌ ശുദ്ധിവരുത്തിയശേഷം പൂജിക്കും.

നിറപുത്തരിയ്ക്കായുള്ള നെല്‍ക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.
Previous Post Next Post