എച്ച്ഡിഎഫ്‌സി കുമാരനല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ

 പനച്ചിക്കാട് വില്ലേജിൽ കുഴിമറ്റം പരുത്തുംപാറ ഐമാൻ കവല ഭാഗത്ത് മലയിൽ വീട്ടിൽ താമസം ബൈജു വർഗ്ഗീസ് മകൻ ടോണി വർഗ്ഗീസ് ( -31വയസ്സ്)ആണ് അറസ്റ്റിലായത്. പ്രതി ടെല്ലറായി ജോലി ചെയ്‌ത് വന്നിരുന്ന HDFC സംക്രാന്തി Branch-en കൌണ്ടറിൽ നിന്നും 21.11.2024 തീയതി പകൽ 01.11 മണിക്കും വൈകിട്ട് 05.00 മണിക്കും ഇടയ്ക്കുള്ള സമയത്ത് പ്രതി തന്നെ HDFC ബാങ്കിൻ്റെ തന്നെ രണ്ട് അക്കൌണ്ടുകളിൽ 3,00,000/- (മൂന്ന് ലക്ഷം) രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ളിപ്പിൽ എഴുതി ഒപ്പിട്ട് ബാങ്കിൽ വച്ച ശേഷം 21.11.2024 തീയതി പകൽ 01.11 മണിക് മണിക് മറ്റൊരു അക്കൌണ്ടിലേക്ക് 2,00,000/-(രണ്ട് ലക്ഷം) രൂപയും, പകൽ 03.22 മണിക്ക് വേറൊരു അക്കൌണ്ടിലേക്ക് 1,00,000/-(ഒരു ലക്ഷം) രൂപയും, ട്രാൻസ്ഫ‌ർ ചെയ്‌ത്‌ പിൻവലിച്ചെടുത്തും ക്യാഷ് കൌണ്ടറിൽ നിന്ന് 1,100 (ആയിരത്തി ഒരുനൂറ്) രൂപ പണമായി എടുത്തും ആകെ 3,01,100/- ( മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപ)ബാങ്കിൽ നിന്നും തട്ടിയെടുത്ത പ്രതി സ്റ്റേഷനിൽ സറണ്ടർ ആയതിനെ തുടർന്നു അറസ്റ്റ് ചെയ്‌തു ബഹു.കോടതി മുൻപാകെ ഹാജരാക്കിയതും ബഹു.കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുള്ളതുമാണ്.
Previous Post Next Post