ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കം മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.


മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തേയും അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോയത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്.



കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായിൽ എത്തിയിരുന്നു. അവിടെ മകനും കുടംബത്തിനുമൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Previous Post Next Post