'ഒറ്റക്കൈ വച്ച് എങ്ങനെ ചാടി?, അവനെ പിടിച്ചേ പറ്റു'; പ്രതികരിച്ച് സൗമ്യയുടെ അമ്മ

കണ്ണൂർ: ഇത്രയും വലിയ ജയിൽ ​ഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന ചോദ്യവുമായി സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതൽ തന്റെ ശരീരം വിറയ്ക്കുകയാണ്. ​ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നു അവർ ആവശ്യപ്പെട്ടു.


ഇപ്പോഴാണ് വിവരമറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇതുകേട്ടിട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.


നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടി- അമ്മ ചോദിക്കുന്നു.

Previous Post Next Post