ഒരുനോക്ക് കാണാനായി ആയിരങ്ങൾ, ഭൗതികശരീരം പൊതുദർശനത്തിനായി ദർബാർ ഹാളിൽ എത്തിച്ചു

 

വിഎസിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ദർബാർ ഹാളിൽ എത്തിച്ചു

ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദൻ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാളും ഓർമയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം.


അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻറെ സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്.


വിപ്ലവസൂര്യന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ് യു ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിൻറെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്.

Previous Post Next Post