ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം; പട്ടിക സർക്കാർ ഗവർണർക്ക് കൈമാറി

കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു), ഡിജിറ്റല്‍ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി.

പട്ടികയില്‍ നിന്നു നിയമനം നല്‍കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതിവേഗ നീക്കം.

മൂന്നംഗ പട്ടികയാണ് സർക്കാർ കൈമാറിയിരിക്കുന്നത്. 10 വർഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ള ഡിപ്പാർട്ട്മെന്റ് ഹെഡുമാരായിട്ടുള്ള മൂന്ന് പേരുകളുള്ള രണ്ട് പട്ടികകളാണ് താത്കാലിക വിസി നിയമനത്തിനായി സർക്കാർ നല്‍കിയത്.

ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംസ്ഥാന സർക്കാർ നല്‍കുന്ന പാനലില്‍ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

സർക്കാർ നല്‍കിയ പേരുകള്‍

പ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷൻ

പ്രൊഫ. ഡോ. എ പ്രവീണ്‍, ഡിപ്പാർട്ട്മെന്റ് ഓഫ് സിവില്‍ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരം

പ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവില്‍ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം
Previous Post Next Post