കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം, വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. സ്‌കൂട്ടർ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ടൗൺഹാളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറിന്റെ പിറകിൽ ആയിരുന്നു ബസ് ഇടിച്ചത്.


എറണാകുളം ഏലൂർ റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. അമിത വേഗതയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഗോവിന്ദ് മൃദംഗ പരീശിലനത്തിന് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Previous Post Next Post