തോമ എന്ന് വിളിക്കുന്ന ജിതിൻ രാജിനെതിരെയാണ് കേസെടുത്തത്.
ഏറ്റുമാനൂർ 101 കവല ഭാഗത്ത് വച്ച് ജിതിൻ രാജ് അയാളുടെ വളർത്തുനായയെ തുടലിലിട്ട് പൊക്കിയെടുത്ത് വട്ടം കറക്കി നിലത്തടിച്ചു ആഞ്ഞു ചവിട്ടിയും അടിച്ചും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് WALKING EYE FOUNDATION FOR ANIMAL ADVOCACY എന്ന സംഘടന ഓൺലൈനായി ഏറ്റുമാനൂർ പോലീസിന് നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ PCA ( പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -1960) പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി ജിതിൻ രാജിനെതിരെ നാട്ടുകാർക്കും വീട്ടുകാർക്കും എതിരെ ആക്രമണം നടത്തുന്നു എന്ന പരാതിയിൽ 03-07- 2025 ൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസിൽ പ്രതി റിമാൻഡിൽ ആണ്.