പാമ്ബുകടിയേറ്റത് അറിഞ്ഞില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാമ്ബുകടിയേറ്റ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനി വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളില്‍ വെെഗ വിനോദ് (16) ആണ് മരിച്ചത്.


കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർത്ഥിനിയെ മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തുകയായിരുന്നു.

ഉടൻ ഇതിനുള്ള ചികിത്സ നല്‍കിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്ബ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് വെെഗയുടെ കാലില്‍ പാമ്ബ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞത്. പിതാവ് വിനോദ്, മാതാവ്: വിനീത, സഹോദരി: കൃഷ്ണപ്രിയ
Previous Post Next Post