കട്ടപ്പന: ഇടുക്കിയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേൽ കടയിൽ വെച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. നിരപ്പേൽ കടയിലെ കുരിശുപള്ളിയ്ക് സമീപത്തു വെച്ച്, ശ്രീദേവി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരുടെ താടിയെല്ലിലും കൈയിലും കാൽ മുട്ടിലും പരിക്കേറ്റു.
ഉടൻ തന്നെ ശ്രീദേവിയെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതി കേൾക്കുന്നതിനായി പോകുന്നതിനിടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.