വിഎസിന്റെ സംസ്‌കാരം മറ്റന്നാൾ വലിയ ചുടുകാട്ടിൽ; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തിൽ പാർട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



ആശുപത്രിയിൽ നിന്ന് അഞ്ചരയോടെ മൃതദേഹം എകെജി പഠനഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനം അനുവദിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് രാവിലെ മൃതദേഹം ദബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.


ഉച്ചയ്ക്ക് ശേഷം ദേശീയ പാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ രാത്രിയാകുമ്പോൾ എത്തിച്ചേരും. പോകുന്ന വഴികളിലെല്ലാം പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ അവസരമൊരുക്കും. രാത്രിയോടെ ആലപ്പുഴിലെ വീട്ടിലെത്തിക്കും. മറ്റന്നാൾ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുക്കാട്ടിൽ സംസ്‌കാരം നടത്താനാണ് തീരുമാനമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post