കോട്ടയത്ത് ആളൊഴിഞ്ഞ വീട്ടില്‍ അജ്ഞാത മൃതദേഹം.


കുമരകം ചീപ്പുങ്കല്‍ വലിയമട വാട്ടർ ടൂറിസം പാർക്കിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടർ വീടിന് മുന്നില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Previous Post Next Post