അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ഗൃഹോപകരണങ്ങൾ കുറഞ്ഞ വിലയിൽ
കോട്ടയം: ഇന്ത്യയിലെ തന്നെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിൻ്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിർവശം നാഗമ്പടത്ത് ജൂലൈ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.
കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നാഗമ്പടം നോർത്ത് വാർഡ് കൗൺസിലർ ശ്രീമതി. ഷൈനി ഫിലിപ്പ് ആദ്യ വില്പന നടത്തി. മുൻസിപ്പൽ കൗൺസിലർ ടി സി റോയ്, ഓക്സിജൻ സി. ഈ. ഓ ശ്രീ. ഷിജോ കെ. തോമസ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കൂടാതെ എല്ലാവിധ ഗൃഹോപകരണങ്ങളും ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കോട്ടയം മാതൃഭൂമിക്ക് എതിർവശം നാഗമ്പടത്ത് പ്രവർത്തനമാരംഭിച്ച നവീകരിച്ച ഓക്സിജൻ ഷോറൂമിൽ അവസരമുണ്ട്. ഓൺലൈനിൽ മാത്രം ലഭ്യമായിരുന്ന വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകൾ മേൽപ്പറഞ്ഞ ഔട്ട്ലെറ്റിൽ എത്തിയാൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. 10000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചർ സമ്മാനം. പലിശരഹിതമായ തവണ വ്യവസ്ഥയിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഓക്സിജൻ ഉപഭോക്താക്കൾക്കായി പ്രത്യേക ഫിനാൻഷ്യൽ പ്രാനുകൾ തയ്യാറാക്കിയിട്ടുണ്ട്. പഴയ മൊബൈൽ ഫോണുകളോ ലാപ്ടോപ്പുകളോ എൽഇഡി ടി.വി എ.സി മുതലായവയോ കൊണ്ടുവന്നാൽ പുതിയ ഉൽപ്പന്നങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9020100100