പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ:59 രാജ്യങ്ങളിലേക്ക് ഇനി വിസ വേണ്ട.


ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ. എട്ട് സ്ഥാനങ്ങള്‍ കയറി ഇന്ത്യ 85 ാം സ്ഥാനത്ത് നിന്ന് 77ാം സ്ഥാനത്തേക്ക് എത്തി.

ഇതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 59 ആയി മാറി.

നിലവില്‍, ലോകത്തിലെ 59 സ്ഥലങ്ങളിലേക്ക് ഇന്ത്യയ്ക്ക് വിസ-ഫ്രീ അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ ആക്സസ് ഉണ്ട്. മലേഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, തായ്‌ലന്‍ഡ് എന്നിവ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ-ഫ്രീ ആക്സസ് വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളാണ്. ശ്രീലങ്ക, മക്കാവു, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിസ-ഓണ്‍-അറൈവല്‍ വാഗ്ദാനം ചെയ്യുന്നു.

സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഇന്‍ഡക്സില്‍ ഒന്നാമതുള്ളത്. 193 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാനാവും.കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ 190 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ആസ്ട്രിയ, ബെല്‍ജിയം, ലക്സംബെര്‍ഗ്, നെതര്‍ലാന്‍ഡ്, നോര്‍വേ, പോര്‍ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ന്യൂസിലാന്‍ഡ്, ഗ്രീസ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അഞ്ചാമതാണ്.

Previous Post Next Post