ബാങ്കിന്റെ ജപ്‌തി ഭീഷണി; 46കാരൻ ആത്മഹത്യ ചെയ്തു, പരാതിയുമായി കുടുംബം.


എറണാകുളം കുറുമശ്ശേരിയില്‍ 46കാരൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്‌തി ഭീഷണിമൂലമാണെന്ന് കുടുംബം.

പഴൂർ വീട്ടില്‍ മധു മോഹൻ ആണ് ഇന്നലെ പുലർച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട് നിർമാണത്തിനായി 21 ലക്ഷം രൂപ വായ്‌പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്നലെ ജപ്തി ചെയ്യാൻ ഇരിക്കുകയായിരുന്നു.

വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാൻ മുപ്പതാം തീയതി വരെ സമയം ചോദിച്ചിട്ടും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് മധു മോഹനന്റെ സഹോദരൻ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ചെങ്ങമനാട് പൊലീസ് അറിയിച്ചു.

Previous Post Next Post