കാഞ്ഞിരപ്പള്ളി: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഇക്കഴിഞ്ഞ സി.എം.എ ക്യാറ്റ് പരീക്ഷയിൽ 100% വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. കേരളത്തിലെ മുന്‍നിര കോച്ചിംഗ് സ്ഥാപനമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി ചേർന്നാണ് പരിശീലനം നൽകിയിരുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷനായി. സമ്മേളനം ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ചടങ്ങില്‍ വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, വകുപ്പ് മേധാവി ഷിജിമോള്‍ തോമസ്, കോര്‍ഡിനേറ്റർ സി.എം.എ ഷീജ സലാം, കോളേജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർച്ചയായി കോളേജ് അന്തരീക്ഷത്തിൽ വ്യത്യസ്തമായ സമീപനങ്ങളാല്‍ 100% വിജയം നേടാനാകുന്നത് സമര്‍പ്പണ മനോഭാവവും, കഠിനാധ്വാന ശേഷിയുള്ള കോച്ചിംഗ് ടീമും, ഏറെ സമയം ചെലവഴിച്ച് തുടർച്ചയായി അധ്വാനിക്കുന്ന വിദ്യാർത്ഥികളുമാണെന്ന് ചെയർമാൻ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും, സുപർണ്ണ രാജുവും പറഞ്ഞു.. ബി.എസ്.സി സൈക്കോളജി, ബി. സി. എ, ബി.എസ്.സി സൈബര്‍ ഫോറിന്‍സിക്, ബി.കോം പ്രൊഫഷണല്‍, ബി.എസ്.സി ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്സുകൾക്ക് നാലാം സെമസ്റ്റര്‍ പരീക്ഷാഫലത്തിൽ ചില വിഷയങ്ങൾക്ക് നൂറില്‍ നൂറു മാർക്കും വാങ്ങി യൂണിവേഴ്സിറ്റി തലത്തിൽ മിന്നും വിജയം കൈവരിച്ചവരെയും അടുത്ത മാസം ക്രമീകരിച്ചിരിക്കുന്ന അധ്യാപക രക്ഷകർത്തൃ സമ്മേളനത്തില്‍ അനുമോദിക്കു o .
ചിത്രവിവരണം: സി എം എക്യാറ്റ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ പെരുവന്താനം സെൻറ്റ് ആൻറ്റണി സ് കേ
ാളേജിലെ വിദ്യാർത്ഥികൾ